---
title: "തൂഫാൻ തദ്ദേശം: സംസ്ഥാനത്തെ 1200 തദ്ദേശ സ്ഥാപനങ്ങളിലും ലഹരിക്കെതിരെ തൂഫാൻ ഉയർന്നു"
english_title: "Thoofan Thadesam Anti Drug Campaign Launched In 1200 Local Bodies Across Kerala"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/384735/ thoofan-thadesam-anti-drug-campaign-launched-1200-local-bodies-kerala"
published_at: "2026-09-29T16:36:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6abb9d7c870e1_thoofan-thadesam-anti-drug-campaign-launched-1200-local-bodies-kerala.jpg"
keywords: ["Thoofan Thadesam", "Operation Thoofan Kerala", "Anti Drug Campaign Kerala", "Ramesh Chennithala"]
---

# തൂഫാൻ തദ്ദേശം: സംസ്ഥാനത്തെ 1200 തദ്ദേശ സ്ഥാപനങ്ങളിലും ലഹരിക്കെതിരെ തൂഫാൻ ഉയർന്നു

> **Lead Summary:** **തിരുവനന്തപുരം: **ലഹരിക്കെതിരായ കേരളത്തിന്റെ പോരാട്ടത്തിന് തദ്ദേശ ജനകീയ കൂട്ടായ്മയുടെ കരുത്ത് പകരുന്ന ‘തൂഫാൻ തദ്ദേശം’ സംസ്ഥാനത്തെ 1200 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും ഒരേ സമയം തുടക്കമായി. ഓപ്പറേഷൻ തൂഫാന്റെ രണ്ടാം ഘട്ടമായ ‘തൂഫാൻ തദ്ദേശ’ത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം വേങ്ങര മലബാർ കോളേജ് ഗ്രൗണ്ടിൽ ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല നിർവഹിച്ചതിനൊപ്പമാണ് ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകൾ ഉൾപ്പെടെ സംസ്ഥാനത്തെ തദ്ദേശ സ്ഥാപനങ്ങളിലും തൂഫാൻ പതാക ഉയർന്നത്.

## Article Content

**തിരുവനന്തപുരം: **ലഹരിക്കെതിരായ കേരളത്തിന്റെ പോരാട്ടത്തിന് തദ്ദേശ ജനകീയ കൂട്ടായ്മയുടെ കരുത്ത് പകരുന്ന ‘തൂഫാൻ തദ്ദേശം’ സംസ്ഥാനത്തെ 1200 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും ഒരേ സമയം തുടക്കമായി. ഓപ്പറേഷൻ തൂഫാന്റെ രണ്ടാം ഘട്ടമായ ‘തൂഫാൻ തദ്ദേശ’ത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം വേങ്ങര മലബാർ കോളേജ് ഗ്രൗണ്ടിൽ ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല നിർവഹിച്ചതിനൊപ്പമാണ് ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകൾ ഉൾപ്പെടെ സംസ്ഥാനത്തെ തദ്ദേശ സ്ഥാപനങ്ങളിലും തൂഫാൻ പതാക ഉയർന്നത്.

ലഹരിക്കെതിരായ പോരാട്ടം പൊലീസ് നടപടികളിൽ മാത്രം ഒതുക്കാതെ ഓരോ വാർഡിലേക്കും ഓരോ വീടുകളിലേക്കും എത്തിക്കുകയെന്ന ലക്ഷ്യത്തോടെയാണ് തൂഫാൻ തദ്ദേശം നടപ്പാക്കുന്നത്. തദ്ദേശ സ്ഥാപനങ്ങളുടെ ജനകീയ അടിത്തറയും പൊലീസ് സംവിധാനത്തിന്റെ നിയമപരമായ ഇടപെടലുകളും സംയോജിപ്പിച്ച് ലഹരിവിരുദ്ധ പ്രവർത്തനങ്ങൾക്ക് വിപുലമായ ജനപങ്കാളിത്തം ഉറപ്പാക്കുകയാണ് ലക്ഷ്യം.

തദ്ദേശ സ്ഥാപനങ്ങളിലെ അധ്യക്ഷന്മാർ, ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ, വിവിധ ജനകീയ കൂട്ടായ്മകൾ എന്നിവരും ലഹരിക്കെതിരായ ദൗത്യത്തിന്റെ ഭാഗമായി തൂഫാൻ വാരിയർമാരായി അണിനിരന്നു. ഓരോ വാർഡിലും ലഹരിക്കെതിരെ ജാഗ്രതയും പ്രതിരോധവും ശക്തമാക്കുന്നതിനുള്ള ജനജാഗ്രതാ പ്രവർത്തനങ്ങൾക്കും ഇതോടെ തുടക്കമായി.

സംസ്ഥാനതലത്തിൽ ഉയർന്ന തൂഫാൻ പതാകയുടെ സന്ദേശം കേരളത്തിന്റെ ഓരോ തദ്ദേശ സ്ഥാപനങ്ങളിലേക്കും പടർന്നു. ഇനി തൂഫാൻ പൊലീസിന്റെ മാത്രം പോരാട്ടമല്ല; നാടിന്റെ കാവലാളുകളായി തദ്ദേശ സ്ഥാപനങ്ങളും ജനപ്രതിനിധികളും ജനങ്ങളും ഒരുമിച്ച് ഏറ്റെടുക്കുന്ന ലഹരിവിരുദ്ധ ദൗത്യമാണ് തൂഫാൻ തദ്ദേശം.

English Summary:

Thoofan Thadesam, second phase of Operation Thoofan, launched simultaneously in 1200 local self-government institutions across Kerala. State-level inauguration was done by Home Minister Ramesh Chennithala at Vengara Malabar College Ground. Campaign aims to take anti-drug fight from police action to every ward and home with people's participation, with local body heads and representatives joining as Thoofan Warriors.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/384735/ thoofan-thadesam-anti-drug-campaign-launched-1200-local-bodies-kerala)